അല്‍ബുസ്താൻ ബാലവേദി ഓൺലൈൻ കലാമത്സരം അരങ്ങേറി

ബൈലക്സില്‍ നിന്ന് റെക്കോര്‍ഡ്‌ ചെയ്ത ഓഡിയോ

[audio:http://iicmuscat.com/wp-content/uploads/2010/06/part-1-64kbps.mp3|titles=Al Busthan-Part01]
[audio:http://iicmuscat.com/wp-content/uploads/2010/06/part02-64kbps.mp3|titles=Al Busthan-Part02]
[audio:http://iicmuscat.com/wp-content/uploads/2010/06/part03-64kbps.mp3|titles=Al Busthan-Part03]

കേള്‍കുവാന്‍ മുകളിലുള്ള പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

മറ്റുള്ളവരെ അറിയിക്കുക

ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്ക് റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം “സേവ് ലിങ്ക് ആസ്” അല്ലെങ്ങില്‍ “സേവ് ടാര്‍ഗറ്റ് ആസ്” സെലക്ട്‌ ചെയ്യുക

Right Click link and choose ‘Save link As’ or ‘Save Target As’
Al Busthan-Part01
Al Busthan-Part02
Al Busthan-Part03
Right Click link and choose ‘Save link As’ or ‘Save Target As’

Report

മലയാളം ഇസ്ലാമിക്‌ ക്ളാസ്‌ റൂമിന്റെ (ബേയ്‌ലുക്സ്‌) ബാലവേദിയായ അല്‍ബുസ്താനിന്റെ ഓൺലൈൻ കലാ വൈജ്ഞാനിക മത്സരം അരങ്ങേറി. മലായാളീ മദ്രസാ വിദ്യാർഥികൾക്കായുള്ള കലാ വൈജ്ഞാനിക മത്സരം ഓൺലൈൻ രംഗത്ത്‌ ഇദംപ്രഥമമാണ്‌. കേരളാ നദ്‌വത്തുല്‍ മുജാഹിദീൻ സെക്രട്ടറി കുഞ്ഞുമുഹമ്മദ്‌ മദനി പറപ്പൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന വിദ്യാർഥികളില്‍ അനാശാസ്യപ്രവണതകൾ ആസുത്രിതമായി വളർത്താനും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനും മുഴുസമയ റാക്കറ്റുകൾ സജീവമായി നിലകൊള്ളുന്നു​‍ണ്ടെന്നും, സ്വന്തം മക്കളുടെ ഭാസുരമായ ഭാവിയെ പ്രതീക്ഷിക്കുന്ന രക്ഷിതാക്കൾ അവരുടെ വളർച്ചയുടെ ഓരൊ പടവിലും പരമാവധി ശ്രദ്ധകാണിക്കണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബഹ്‌റൈൻ അല്‍ഫുർഖാൻ സെന്ററില്‍ നിന്നുമായിരുന്നു ലൈവ്‌ പ്രഭാഷണം. സന്താനങ്ങളാണ്‌ നമ്മുടെ കരുതല്‍ മുതല്‍. ധാർമ്മികാവബോധങ്ങൾ നല്‍കി ചുറ്റുപാടുകളിലെ ചതിക്കുഴികളില്‍ നിന്ന്‍ അവരെ രക്ഷപ്പെടുത്താൻ രക്ഷിതാക്കൾ താത്പര്യമെടുക്കണം. ആധുനിക സാങ്കേതിക മാധ്യമങ്ങൾ കൗമാരക്കാരുടെ കയ്യില്‍ അപകടകരമായ അവസ്ഥയിലാണ്‌ ഇന്നുള്ളത്‌. ശരിയായ ദിശയും ഉപയോഗവും അറിയാത്തതു കൊണ്ടുള്ള പരിണതിയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

സൗദീ അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ മദ്രസാ വിദ്യാർഥികളാണ്‌ മത്സരത്തില്‍ പങ്കെടുത്ത്‌ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചത്‌. ആസൂത്രണം കൊണ്ടും പ്രയോഗംകൊണ്ടും പുതുമ നിറഞ്ഞ സംരംഭമായിരുന്നു അല്‍ബുസ്താൻ ബാലവേദിയുടെ ഓൺലൈൻ കലാവൈജ്ഞാനിക മത്സരം. ആദ്യമൂന്ന്‍ സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണങ്ങൾ വിജയികളുടെ അതതു രാജ്യങ്ങളിലെ ബാലവേദീ കോഡിനേറ്റർമാർ മുഖേന ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. പരിപാടിയില്‍ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്‌.

മുജാഹിദ്‌ സ്റ്റുഡന്റ്സ്‌ മൂവ്മെന്റ്‌ സംസ്ഥാന പ്രസിഡന്റ്‌ സാബിർ നവാസ്‌ മദനി കേരളത്തില്‍ നിന്ന്‍ സമാപന പ്രഭാഷണം നടത്തി. നൗഫല്‍ മദീന, ശുക്കൂർ വാദീ ദവാസിർ, മുബാറക്‌ മദീന, സി.കെ. അബ്ദുല്ല ബഹ്‌റൈൻ, മുഹമ്മദ്‌ കബീർ ജുബൈല്‍, ടി. ടി. ഹാരിഫ്‌ മനീഫ, ഹനീഫ്‌ ബുറൈദ, നൗഷാദ്‌ മസ്കത്ത്‌, നിഷാദ്‌ കുവൈത്ത്‌, അബ്ദുല്ല മുഹമ്മദ്‌ കോബാർ, ഫൈസല്‍ കേരളം, മുജീബ്‌ യു.എ.ഇ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. മലയാളം ഇസ്ലാമിക്‌ ക്ളാസ്‌ റൂം ചെയർമാൻ സുഫ്‌യാൻ അബ്ദുസ്സലാം (റിയാദ്‌) അധ്യക്ഷനായിരുന്നു. ജന. കൺവീനർ പി.കെ.എം. ബശീർ (അബുദാബി) സ്വാഗതവും അബ്ദുല്‍ ഖാദർ പുനത്തില്‍ (ദമ്മാം) നന്ദിയും പറഞ്ഞു.